Monday, February 7, 2011

സൌമ്യയുടെ മരണത്തില്‍ വിലപിക്കുന്നവരോട് ഒരു വാക്ക്...

ഒരൊറ്റപ്പെട്ട സംഭവത്തെ സമാന്യവല്‍ക്കരിച്ച് കേരളത്തിലെ ആണുങ്ങള്‍ മൊത്തം നിക്യഷ്ട ജീവികളാണെന്ന നിലയ്ക്കും സ്ത്രീയെ കണ്ടിടം വെച്ച് ഭോഗിക്കുക അല്ലെങ്കില്‍ ബലാത്കാരം ചെയ്യുക എന്നതാണ് പുരുഷന്റെ അവതാര ലക്ഷ്യം എന്ന് വരെ പറഞ്ഞ് കൊണ്ട് മാധ്യമങ്ങളും ബ്ലോഗുകളും ബസ്സുകളും എല്ലാം ഒരേ സ്വരത്തില്‍ വിലപിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ അസൂയക്കാരന് ചിരിയാണ് വരുന്നത്. പതിവു പോലെ ഈ മരണവും അത്യധികം തേങ്ങലുകളോടെയും ഞെട്ടലുകളോടെയും അതീവ ദുഃക്കത്തൊടേയും നമ്മള്‍ ആചരിച്ച് കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ മറ്റൊരു സംഭവമുണ്ടായാല്‍ വീണ്ടും ഈ അനുശോചന ദുഃഖാചരണ പരിപാടി ആവര്‍ത്തിക്കപ്പെടും.അന്നും കുറേ നീര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും കൊണ്ട് മാധ്യമ അന്തരീക്ഷങ്ങള്‍ നിറയും,വേട്ടക്കാരനെ തെറി വിളിക്കാന്‍ പുതിയ പദാവലികള്‍ കണ്ടെത്തും,മന്ത്രിമാര്‍,വനിതാ കമ്മീഷന്‍ അംഗങ്ങള്‍ മാളത്തിന് വെളിയിലിറങ്ങി പ്രതികരിക്കും ഇതില്‍ കൂടുതലായി ഇവിടെ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.

കേരളത്തില്‍ ഇതിലും വലിയ ക്രൂരക്യത്യങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അന്നൊക്കെ ചാനലുകള്‍ ഇല്ലാത്തത് കൊണ്ടും ഞെട്ടലും പ്രതികരണങ്ങളും ഒപ്പാന്‍ ക്യാമറകള്‍ ഇല്ലാത്തത് കൊണ്ടും ദുഃഖാ‍ചരണം കേവലം പത്ര വാ‍ത്തകളില്‍ ഒതുങ്ങി.ഇന്ന് ചാനലുകളാണ് സംസ്കാരിക കേരളത്തിന്റെ ശാപം. ഒരേ സമയം സ്ത്രീയെ കച്ചവടച്ചരക്കാക്കി ഉപഭോഗം ചെയ്യുകയും മറുഭാഗാത്ത് അതിന്റെ പ്രത്യാഘാതങ്ങളില്‍ പരിതപിക്ക്കുകയും ചെയ്യുന്ന ആണും പെണ്ണും കെട്ട നയമാണ് തിരുത്തപ്പെടേണ്ടത്. സ്വന്തം അമ്മയെ കൂട്ടിക്കൊടുത്തും അത് ക്യാമറയില്‍ പകര്‍ത്തി സ്പോണ്‍സേര്‍ഡ് പരിപാടിയാക്കുന്നവന്റെ ഷണ്ഢത്വം നാം തിരിച്ചറിയണം.

വളര്‍ന്ന് വരുന്ന തലമുറയെ എളുപ്പം സ്വാധീനിക്കുന്ന ഒന്നാണ് ടിവി ചാനലുകള്‍. മോഡേണിസത്തിന്റെ പേരില്‍ വസ്ത്രധാരണത്തില്‍ പിശുക്ക് കാണിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹത്തെ ഇവര്‍ സ്യഷ്ടിച്ച് കഴിഞ്ഞു. ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ശരീര വടിവ് പ്രദര്‍ശിപ്പിക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത സ്ത്രീകളെ ചാനലുകാര്‍ അടവെച്ച് വിരിയിച്ച് കഴിഞ്ഞു.ഇതൊക്കെ കാണുന്ന ഒരു ശരാശരി പുരുഷന് കാമാ‍സക്തിയുണ്ടായില്ലെങ്കില്‍ അവന്റെ സാമാനം അവന്‍ കല്ലില്‍ വെച്ച് കുത്തിപ്പൊട്ടിക്കട്ടെ!ഹല്ല പിന്നെ. ഇങ്ങനെ പുരൂഷന്മാര്‍ക്ക് വിജ്യംഭനം ഉണ്ടായാലേ ചാനാലിന്റെ റേറ്റിങ്ങിന് വിജ്യംഭനം ഉണ്ടാവൂ എന്ന് ചാനല്‍ മുതലാളിമാര്‍!
എന്തിനധികം ഷക്കീല ചിത്രങ്ങള്‍ തകര്‍ത്തോടിയത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെന്ന് ഓര്‍ക്കണം.അതായത് സ്ത്രീകളെ കാമക്കണ്ണുകളോടെ നോക്കുന്ന ഒരു വലിയ സമൂ‍ഹം കേരളത്തിലുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.അതില്‍ സാഹചര്യം കിട്ടുന്നവര്‍ അത് ഉപയോഗപ്പെടുത്തുന്നു. ചിലത് ചാനലുകാരുടെ നല്ല സമയത്തിന് സംഭവമാ‍കുന്നു.ചര്‍ച്ചയാ‍കുന്നു.

സാഹചര്യം കിട്ടിയാല്‍ ആരാണ് ഉപയോഗപ്പെടുത്താത്തത്? സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുറകിലാണെന്ന് വിശ്വസിക്കുന്നവനാണ് മണ്ടന്‍.പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കുഞ്ഞാലിക്കുട്ടി മാരുടെ കൂടെ കിടന്ന് കൊടുക്കുന്ന സ്ത്രീകളെ ആരും സാമാന്യവല്‍ക്കരിച്ച് കണ്ടില്ല.സ്ത്രീ സമൂ‍ഹത്തെ ഒന്നടങ്കം ആക്ഷേപിച്ച് കണ്ടില്ല.ഇവിടത്തെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം. ബാംഗ്ലൂരിലും മറ്റ് അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോയ പെണ്‍പിള്ളാരുടെ കൊള്ളരുതായ്മകള്‍ നമ്മള്‍ പലവട്ടം കേട്ടതാ‍ണ്.എന്നിട്ടും ആരും അതിനെ സാമാന്യവല്‍ക്കരിച്ചില്ല. എന്നിട്ടിപ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവത്തെ തരുണീമണികള്‍ കണ്ണീരില്‍ ചാലിച്ച് എഴുതിക്കാണുമ്പോള്‍ സഹതപ്പിക്കാനേ അസൂയക്കാരന് കഴിയുന്നുള്ളൂ!

ഡെല്‍ഹിയില്‍ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്നു.തട്ടിക്കൊണ്ട് പോകപ്പെട്ട് ക്രൂരമായി ബലാത്സംഘം ചെയ്യപ്പെടുന്നു.കുട്ടികളെ ഭോഗിച്ച ശേഷം കൊന്ന് കുഴിച്ച് മൂടുന്നു.അതെല്ല്ല്ലാം സാമൂഹത്തില്‍ നടക്കുന്ന കുറ്റക്യത്യങ്ങളായി കണ്ട് അതിന്റേതായ നടപടികള്‍ കൈക്കൊള്ളുന്നു.അതെല്ലാം സമൂഹത്തില്‍ പല തരത്തിലുള്ള ആളുകള്‍ ഉള്ളിടത്തോളം നടക്കും.അത്തരം വാര്‍ത്തകളൊക്കെ സൌകര്യപൂര്‍വം മറന്ന് കേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവത്തെ ഇങ്ങനെ ചൊറിഞ്ഞ് പുണ്ണാക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാകുന്നില്ല്ല.

സ്വന്തം മകളോ സഹോദരിയോ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവളുടെ വസ്ത്രധാരണം മാന്യമാ‍ണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുക.അവര്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാ‍ഹചര്യങ്ങള്‍  കഴിവതും ഒഴിവാക്കുക.മക്കളെ കയറൂരി വിടാതെ അവരെ മാതാപിതാ‍ക്കള്‍ ശ്രദ്ധിക്കുക.കാമക്കണ്ണുകളോടെ അവളെ പിന്തുടരുന്ന നിക്യഷ്ട ജീവികളുള്ള ഒരു സമൂ‍ഹത്തിലേക്കാണ് അവള്‍ പോകുന്നതെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തുക.എങ്കില്‍ ഒരു പരിധിവരെ നമുക്ക് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാം.അല്ലാതെ എല്ലാ ക്രിമിനലുകളേയും നേര്‍വഴിക്ക് നടത്താന്‍ നമുക്ക് കഴിയില്ല.

പണവും സ്വാധീനവുമുള്ളവന്‍ ഐസ്ക്രീം പാര്‍ലര്‍ വഴിയോ മറ്റോ പ്രായാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ തരം പോലെ ഭോഗിക്കും,പണമില്ലാത്തവന്‍ അത് കിട്ടുന്നിടത്ത് നിന്ന് തട്ടിപ്പറിക്കും,അതെത്ര ക്രൂരമാണെങ്കില്‍ പോലും! പണവും അധികാരവുമുള്ളവര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ അനുസൂതം വാഴുമ്പോള്‍ അവരെ പിന്തുണക്കാന്‍ പ്രബുദ്ധരെന്ന് സ്വയം വീശേഷിപ്പിക്കുന്ന രാഷ്ട്രീയ സമൂഹം ഒരു ഉളുപ്പുമില്ലാ‍തെ മുന്നോട്ട് വരുമ്പോള്‍ ഇതൊന്നും ഇല്ലാ‍ത്ത ഒരു പാവം ക്രിമിനലിനെ ഇങ്ങനെ ക്രൂശിക്കണോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കുക!

അസൂയക്കാരന്‍ ആ ഒറ്റക്കയ്യനെ ന്യായീകരിക്കുക്കയല്ല,എന്നാല്‍ അതിനേക്കാള്‍ വലിയ നിക്യഷ്ട ജീവികള്‍ സമൂഹത്തില്‍ സര്‍വ്വ സുഖസൌകര്യങ്ങളോടും കൂടി പെണ്‍കുട്ടികളെ പണം കൊടുത്ത് നിത്യവും പീഡിപ്പിച്ചിട്ടും പിന്നേയും അയാള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റക്കയ്യന്‍ നിസാരകാരനാണെന്നാണ് അസൂയക്കാരന്റെ നയം!