Monday, February 7, 2011

സൌമ്യയുടെ മരണത്തില്‍ വിലപിക്കുന്നവരോട് ഒരു വാക്ക്...

ഒരൊറ്റപ്പെട്ട സംഭവത്തെ സമാന്യവല്‍ക്കരിച്ച് കേരളത്തിലെ ആണുങ്ങള്‍ മൊത്തം നിക്യഷ്ട ജീവികളാണെന്ന നിലയ്ക്കും സ്ത്രീയെ കണ്ടിടം വെച്ച് ഭോഗിക്കുക അല്ലെങ്കില്‍ ബലാത്കാരം ചെയ്യുക എന്നതാണ് പുരുഷന്റെ അവതാര ലക്ഷ്യം എന്ന് വരെ പറഞ്ഞ് കൊണ്ട് മാധ്യമങ്ങളും ബ്ലോഗുകളും ബസ്സുകളും എല്ലാം ഒരേ സ്വരത്തില്‍ വിലപിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ അസൂയക്കാരന് ചിരിയാണ് വരുന്നത്. പതിവു പോലെ ഈ മരണവും അത്യധികം തേങ്ങലുകളോടെയും ഞെട്ടലുകളോടെയും അതീവ ദുഃക്കത്തൊടേയും നമ്മള്‍ ആചരിച്ച് കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ മറ്റൊരു സംഭവമുണ്ടായാല്‍ വീണ്ടും ഈ അനുശോചന ദുഃഖാചരണ പരിപാടി ആവര്‍ത്തിക്കപ്പെടും.അന്നും കുറേ നീര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും കൊണ്ട് മാധ്യമ അന്തരീക്ഷങ്ങള്‍ നിറയും,വേട്ടക്കാരനെ തെറി വിളിക്കാന്‍ പുതിയ പദാവലികള്‍ കണ്ടെത്തും,മന്ത്രിമാര്‍,വനിതാ കമ്മീഷന്‍ അംഗങ്ങള്‍ മാളത്തിന് വെളിയിലിറങ്ങി പ്രതികരിക്കും ഇതില്‍ കൂടുതലായി ഇവിടെ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.

കേരളത്തില്‍ ഇതിലും വലിയ ക്രൂരക്യത്യങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അന്നൊക്കെ ചാനലുകള്‍ ഇല്ലാത്തത് കൊണ്ടും ഞെട്ടലും പ്രതികരണങ്ങളും ഒപ്പാന്‍ ക്യാമറകള്‍ ഇല്ലാത്തത് കൊണ്ടും ദുഃഖാ‍ചരണം കേവലം പത്ര വാ‍ത്തകളില്‍ ഒതുങ്ങി.ഇന്ന് ചാനലുകളാണ് സംസ്കാരിക കേരളത്തിന്റെ ശാപം. ഒരേ സമയം സ്ത്രീയെ കച്ചവടച്ചരക്കാക്കി ഉപഭോഗം ചെയ്യുകയും മറുഭാഗാത്ത് അതിന്റെ പ്രത്യാഘാതങ്ങളില്‍ പരിതപിക്ക്കുകയും ചെയ്യുന്ന ആണും പെണ്ണും കെട്ട നയമാണ് തിരുത്തപ്പെടേണ്ടത്. സ്വന്തം അമ്മയെ കൂട്ടിക്കൊടുത്തും അത് ക്യാമറയില്‍ പകര്‍ത്തി സ്പോണ്‍സേര്‍ഡ് പരിപാടിയാക്കുന്നവന്റെ ഷണ്ഢത്വം നാം തിരിച്ചറിയണം.

വളര്‍ന്ന് വരുന്ന തലമുറയെ എളുപ്പം സ്വാധീനിക്കുന്ന ഒന്നാണ് ടിവി ചാനലുകള്‍. മോഡേണിസത്തിന്റെ പേരില്‍ വസ്ത്രധാരണത്തില്‍ പിശുക്ക് കാണിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹത്തെ ഇവര്‍ സ്യഷ്ടിച്ച് കഴിഞ്ഞു. ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ശരീര വടിവ് പ്രദര്‍ശിപ്പിക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത സ്ത്രീകളെ ചാനലുകാര്‍ അടവെച്ച് വിരിയിച്ച് കഴിഞ്ഞു.ഇതൊക്കെ കാണുന്ന ഒരു ശരാശരി പുരുഷന് കാമാ‍സക്തിയുണ്ടായില്ലെങ്കില്‍ അവന്റെ സാമാനം അവന്‍ കല്ലില്‍ വെച്ച് കുത്തിപ്പൊട്ടിക്കട്ടെ!ഹല്ല പിന്നെ. ഇങ്ങനെ പുരൂഷന്മാര്‍ക്ക് വിജ്യംഭനം ഉണ്ടായാലേ ചാനാലിന്റെ റേറ്റിങ്ങിന് വിജ്യംഭനം ഉണ്ടാവൂ എന്ന് ചാനല്‍ മുതലാളിമാര്‍!
എന്തിനധികം ഷക്കീല ചിത്രങ്ങള്‍ തകര്‍ത്തോടിയത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെന്ന് ഓര്‍ക്കണം.അതായത് സ്ത്രീകളെ കാമക്കണ്ണുകളോടെ നോക്കുന്ന ഒരു വലിയ സമൂ‍ഹം കേരളത്തിലുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.അതില്‍ സാഹചര്യം കിട്ടുന്നവര്‍ അത് ഉപയോഗപ്പെടുത്തുന്നു. ചിലത് ചാനലുകാരുടെ നല്ല സമയത്തിന് സംഭവമാ‍കുന്നു.ചര്‍ച്ചയാ‍കുന്നു.

സാഹചര്യം കിട്ടിയാല്‍ ആരാണ് ഉപയോഗപ്പെടുത്താത്തത്? സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുറകിലാണെന്ന് വിശ്വസിക്കുന്നവനാണ് മണ്ടന്‍.പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കുഞ്ഞാലിക്കുട്ടി മാരുടെ കൂടെ കിടന്ന് കൊടുക്കുന്ന സ്ത്രീകളെ ആരും സാമാന്യവല്‍ക്കരിച്ച് കണ്ടില്ല.സ്ത്രീ സമൂ‍ഹത്തെ ഒന്നടങ്കം ആക്ഷേപിച്ച് കണ്ടില്ല.ഇവിടത്തെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം. ബാംഗ്ലൂരിലും മറ്റ് അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോയ പെണ്‍പിള്ളാരുടെ കൊള്ളരുതായ്മകള്‍ നമ്മള്‍ പലവട്ടം കേട്ടതാ‍ണ്.എന്നിട്ടും ആരും അതിനെ സാമാന്യവല്‍ക്കരിച്ചില്ല. എന്നിട്ടിപ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവത്തെ തരുണീമണികള്‍ കണ്ണീരില്‍ ചാലിച്ച് എഴുതിക്കാണുമ്പോള്‍ സഹതപ്പിക്കാനേ അസൂയക്കാരന് കഴിയുന്നുള്ളൂ!

ഡെല്‍ഹിയില്‍ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്നു.തട്ടിക്കൊണ്ട് പോകപ്പെട്ട് ക്രൂരമായി ബലാത്സംഘം ചെയ്യപ്പെടുന്നു.കുട്ടികളെ ഭോഗിച്ച ശേഷം കൊന്ന് കുഴിച്ച് മൂടുന്നു.അതെല്ല്ല്ലാം സാമൂഹത്തില്‍ നടക്കുന്ന കുറ്റക്യത്യങ്ങളായി കണ്ട് അതിന്റേതായ നടപടികള്‍ കൈക്കൊള്ളുന്നു.അതെല്ലാം സമൂഹത്തില്‍ പല തരത്തിലുള്ള ആളുകള്‍ ഉള്ളിടത്തോളം നടക്കും.അത്തരം വാര്‍ത്തകളൊക്കെ സൌകര്യപൂര്‍വം മറന്ന് കേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവത്തെ ഇങ്ങനെ ചൊറിഞ്ഞ് പുണ്ണാക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാകുന്നില്ല്ല.

സ്വന്തം മകളോ സഹോദരിയോ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവളുടെ വസ്ത്രധാരണം മാന്യമാ‍ണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുക.അവര്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാ‍ഹചര്യങ്ങള്‍  കഴിവതും ഒഴിവാക്കുക.മക്കളെ കയറൂരി വിടാതെ അവരെ മാതാപിതാ‍ക്കള്‍ ശ്രദ്ധിക്കുക.കാമക്കണ്ണുകളോടെ അവളെ പിന്തുടരുന്ന നിക്യഷ്ട ജീവികളുള്ള ഒരു സമൂ‍ഹത്തിലേക്കാണ് അവള്‍ പോകുന്നതെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തുക.എങ്കില്‍ ഒരു പരിധിവരെ നമുക്ക് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാം.അല്ലാതെ എല്ലാ ക്രിമിനലുകളേയും നേര്‍വഴിക്ക് നടത്താന്‍ നമുക്ക് കഴിയില്ല.

പണവും സ്വാധീനവുമുള്ളവന്‍ ഐസ്ക്രീം പാര്‍ലര്‍ വഴിയോ മറ്റോ പ്രായാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ തരം പോലെ ഭോഗിക്കും,പണമില്ലാത്തവന്‍ അത് കിട്ടുന്നിടത്ത് നിന്ന് തട്ടിപ്പറിക്കും,അതെത്ര ക്രൂരമാണെങ്കില്‍ പോലും! പണവും അധികാരവുമുള്ളവര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ അനുസൂതം വാഴുമ്പോള്‍ അവരെ പിന്തുണക്കാന്‍ പ്രബുദ്ധരെന്ന് സ്വയം വീശേഷിപ്പിക്കുന്ന രാഷ്ട്രീയ സമൂഹം ഒരു ഉളുപ്പുമില്ലാ‍തെ മുന്നോട്ട് വരുമ്പോള്‍ ഇതൊന്നും ഇല്ലാ‍ത്ത ഒരു പാവം ക്രിമിനലിനെ ഇങ്ങനെ ക്രൂശിക്കണോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കുക!

അസൂയക്കാരന്‍ ആ ഒറ്റക്കയ്യനെ ന്യായീകരിക്കുക്കയല്ല,എന്നാല്‍ അതിനേക്കാള്‍ വലിയ നിക്യഷ്ട ജീവികള്‍ സമൂഹത്തില്‍ സര്‍വ്വ സുഖസൌകര്യങ്ങളോടും കൂടി പെണ്‍കുട്ടികളെ പണം കൊടുത്ത് നിത്യവും പീഡിപ്പിച്ചിട്ടും പിന്നേയും അയാള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റക്കയ്യന്‍ നിസാരകാരനാണെന്നാണ് അസൂയക്കാരന്റെ നയം!

17 comments:

അസൂയക്കാരന്‍ said...

അസൂയക്കാരന്‍ ആ ഒറ്റക്കയ്യനെ ന്യായീകരിക്കുക്കയല്ല,എന്നാല്‍ അതിനേക്കാള്‍ വലിയ നിക്യഷ്ട ജീവികള്‍ സമൂഹത്തില്‍ സര്‍വ്വ സുഖസൌകര്യങ്ങളോടും കൂടി പെണ്‍കുട്ടികളെ പണം കൊടുത്ത് നിത്യവും പീഡിപ്പിച്ചിട്ടും പിന്നേയും അയാള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റക്കയ്യന്‍ നിസാരകാരനാണെന്നാണ് അസൂയക്കാരന്റെ നയം!

Sameer Thikkodi said...

അപ്പോള്‍ താങ്കള്‍ പറഞ്ഞു വരുന്നത് ?
എല്ലാരെയും പിടിച്ചു പര്‍ദ്ദ ധരിപ്പിക്കാനോ ? സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കേണ്ട പൌര അവകാശങ്ങള്‍ ഒന്ന് പുനര്‍ നിര്‍വ്വചിക്കേണ്ടി വരുമോ ?? അല്ലെങ്കില്‍ പുരുഷന്മാരെ മുഴുവനായി #$%^&* ചെയ്യാനോ ??

Anonymous said...

ന്യായീകരണം കൊള്ളാം ..ജോലിക്കു പോകുന്ന മക്കളെ അച്ചനമ്മമാർ പറഞ്ഞയക്കുന്നത് നെഞ്ചിൽ കനൽ കോരിയിട്ടു കൊണ്ടാണെന്നു താങ്കൾ മറക്കുന്നു. നമ്മുടെ മക്കൾ തൊട്ടടുത്ത കടയിൽ പോയാൽ തിരിച്ചു വരുന്നവരെ ആധിയാ അതിനു കാരണം കാലം വല്ലാത്തത് ആയതു തന്നെ .അതുകൊണ്ട് മക്കളെ റൂമിൽ അടച്ചിടാനൊക്കുമോ... ഈ പോസ്റ്റു തന്നെ അറപ്പുളവാക്കുന്നു...ഒറ്റക്കൈ തന്നെ ധാരാളം അയാൾ ഒരിക്കലും ദയ അർഹിക്കുന്നില്ല. ഈ പ്രശ്നത്തിൽ മറ്റുള്ളവരുടെ കാര്യമല്ല പറയേണ്ടത്.. നികൃഷ്ട്ട ജീവിയാണയാൾ... ആ അച്ചനെ താങ്കളുടെ സ്ഥാനത്ത് പ്രധിഷ്ട്ടിക്കൂ ആ പാവം പെണ്ണിനെ സഹോദരിയുടെ സ്ഥാനത്തും...നല്ല മല്ല ചിന്തകൾ സമൂഹത്തിനു മുന്നിൽ കൊണ്ടുവരൂ.. ആശംസകൾ...

Areekkodan | അരീക്കോടന്‍ said...

അസൂയക്കാരാ...വേറിട്ട ചിന്ത നല്ലത് തന്നെ.പക്ഷേ ചാനലും സമൂഹവും ചെയ്യുന്ന തിന്മക്കിടയില്‍ അത് ഏറ്റുവാങ്ങുന്ന ഇരകള്‍ എന്ത് പിഴച്ചു എന്ന് കൂടി ആലോചിക്കുക.

അസൂയക്കാരന്‍ said...

സൌമ്യയുടെ കാര്യത്തില്‍ സംഭവിച്ച സമാന കേസുകള്‍ ഇഷ്ടം പോലെ കേരളത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മാത്രം ഇത്ര ആത്മ രോഷം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. കിളിരൂരും,ഐസ്ക്രീമും അഭയയുമെല്ലാം ജീവിച്ചു മരിച്ച ഒരു സമൂഹത്തില്‍ നിന്നും രണ്ട് രീതിയിലുള്ള നയം എടുത്ത് കാട്ടി എന്നേ അസൂയക്കാരന്‍ ചെയ്തുള്ളൂ. ഉമ്മുഅമ്മാര്‍ ഇത്രേം രോഷം കൊണ്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല!

അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഇവിടെ വന്നതിനും നന്ദി!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മോനേ അസൂയക്കാരാ, നിനക്കൊക്കെ പെണ്‍പിള്ളേരു കുഞ്ഞുടുപ്പുടുത്ത് കണ്ടാ മറ്റേതിന്‍ തോന്നും അല്ലേ, അതുപോലെ ആ കുഞ്ഞുടുപ്പിട്ടവള്‍ നിന്നെക്കൊണ്ടത് ചെയ്യിക്കാനായി അങ്ങനെ കുഞ്ഞുടുപ്പിട്ടതാണെന്നും നീയങ്ങ കരുതും. കൊള്ളാം. കയ്യിനെല്ലുള്ള പെണ്‍പിള്ളാരുടെ മുന്നില്‍ ചെന്ന് ചാടാതെ നോക്കിക്കോ. നിന്നെയൊക്കെ ആ ഒറ്റക്കയന്റെ കൂടെ കൂട്ടുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. പശുവും ആടും പട്ടിയും ഒന്നും ഉടുപ്പിടാതെ നടക്കുന്നത് കാണുമ്പോഴും നിനക്കിതൊന്നും തോന്നുന്നില്ല അല്ലേ. അവരുടെ ഒക്കെ ഭാഗ്യം. ഇതിനൊക്കെയാണല്ലോ നീയൊക്കെ പോസ്റ്റിടുന്നതെന്നറിയുന്നതോണ്ട് ഇനി ഈ വഴി വരണ്ട കാര്യമില്ല..

അസൂയക്കാരന്‍ said...

സഹതപിച്ച് സഹതപിച്ച് കണ്ണ് മഞ്ഞളിച്ച കുരുത്തം കെട്ടവനേ... നീയൊക്കെ പോയി കുഞ്ഞാലിക്കുട്ടിയുടേയും പെണ്‍വാണിഭക്കാരുടേയും ചെയ്തികള്‍ക്ക് ഓശാന പാടി അവര്‍ക്കൊക്കെ ഒരു ജെയ് വിളിക്ക്.ഇന്നും ഇവിടെ ഡെല്‍ഹിയില്‍ ഒരു മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടു! എന്തേ ചാനലുകാരൊന്നും ആഘോഷിച്ചില്ല,ചര്‍ച്ചകളും പ്രതികരണങ്ങളും ഉണ്ടായില്ല? ഒറ്റക്കയ്യനെ ന്യായീകരിക്കുന്നു എന്ന് തോന്നുന്നത് കുഞ്ഞാലിക്കുട്ടിയും സ്വാമികളുമൊക്കെ മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ്! അല്ലാതെ ഇത് വായിച്ച് ഒരു പുണ്യാളന്‍ ചമയാന്‍ മാത്രം നീ ശുദ്ധനാണെന്ന് അറിഞ്ഞില്ല കുരുത്തം കെട്ടവനേ :)

ഒറ്റക്കയന്‍ കുറ്റക്കാരനാണെന്ന് തന്നെയാണ് അസൂയക്കാരന്റേയും നിലപാട്! എന്നാല്‍ ഇതിനേക്കാള്‍ വലിയ ക്രിമിനലുകള്‍ കേരളത്തില്‍ സുഖമായി വാഴുമ്പോള്‍ ഒരു ഒറ്റക്കയ്യനെ ചാരി മറ്റുള്ളവര്‍ രക്ഷപ്പെടുന്നതിലാണ് എനിക്ക് അസൂയ! ഹല്ല പിന്നെ!!
മനസ്സിലാക്കുന്നേയില്ല!!!

ഷബീര്‍ - തിരിച്ചിലാന്‍ said...

നമുക്ക് വേണ്ടത് അച്ചടക്കബോധമുള്ള ഒരു സമൂഹമല്ലേ...? അതിന് നമുക്കെന്തുചെയ്യാന്‍ പറ്റും? അതിനെപറ്റിയല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശുധനാണെന്ന് പറഞ്ഞില്ല. പുണ്യാളനും അല്ല. പക്ഷേങ്കില്‍ അസൂയക്കാരാ, പെണ്‍പിള്ളാര്‌ മര്യാദയ്ക്ക് കാണാന്‍കൊള്ളാവുന്ന വസ്ത്രം ധരിച്ചു വരുമ്പോ നിനക്കു തോന്നുന്ന ആ അസൂയ എനിക്കെന്തായാലും തോന്നാറില്ലാ. അതോണ്ട് ഞാനങ്ങു ശുദ്ധനും പുണ്യാളനും ആവാണേല്‍ ഞാനതങ്ങട് സഹിക്കും. പിന്നെ ഈ ബാങ്ക്ലൂര്‍ പിള്ളാരെ ചൊറിയുന്ന സ്വഭാവം എന്തിന്റെ സൂക്കടാണാവോ ? ആശയം അതാണെങ്കില്‍ എഴുതിയതിലെന്തോ കുഴപ്പമുണ്ട്. ആ ആശയം മാത്രം എനിക്കു കിട്ടീല ഈ ബ്ലോഗില്‍ നിന്ന്. ! എന്റെ കുഴപ്പം തന്നെയാവും. അവാനേ വഴിയുള്ളൂ, ഞാന്‍ ശുദ്ധനായല്ലോ !

അസൂയക്കാരന്‍ said...

അപ്പോ അത്താണ് കാര്യം! ബാംഗ്ലൂര്‍ പിള്ളരെ പറഞ്ഞത് ശരിയായില്ല അല്ലെ? ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി ചുരിദാറിനും പണത്തിനും മയക്ക് മരുന്നിനും വേണ്ടി ശരീരം വിറ്റ് ജീവിക്കുന്ന പിള്ളാരെ ശുദ്ധന്‍ കണ്ട് കാണില്ല അല്ലേ?
കോട്ടയം ബസ്റ്റാന്റിന്ന് ബാംഗ്ലൂര്‍ക്ക് പോകുന്ന ബസ്സില്‍ ഒരു സീറ്റ് ഫ്രീയായി ഒരു പെണ്‍കുട്ടിക്ക് എടുത്ത് കൊടുത്താല്‍ അവള്‍ല്‍ ബാംഗ്ലൂര്‍ എത്തുന്നത് വരെ നിങ്ങളെ സുഖിപ്പിക്കും!എല്ലാ അര്‍ത്ഥത്തിലും.ഇതിന് ഡ്രൈവറും കണ്ടക്ടറും ഒത്താശ ചെയ്യുന്നു.രാത്രിയില്‍ ബസ്സിലെ മുഴുവന്‍ ലൈറ്റുകളും അണച്ച് സഹകരിക്കുന്നു.ഇനി ബാംഗ്ലൂര്‍ നൈറ്റ് പാര്‍ട്ടികളുടെ പോട്ടം കാണണോ ശുദ്ധന്? എന്റെ വിഷയം അതല്ലാത്തോണ്ട് അതിനെപ്പറ്റി കൂടുതല്‍ എഴുതിയില്ല എന്നേയുള്ളൂ. ഇതിലും മോശമാണ് ശുദ്ധനേ ഇവിടത്തെ ഡെല്‍ഹി എപ്പിസോട്! എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന് കരുതി ക്ഷമിക്കുന്നു ഈ അസൂയക്കാരന്‍!!
പ്രതികരണത്തിന് നന്ദി!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പൊ മൊത്തത്തില്‍ ബാങ്ക്ലൂരിലേക്ക് അസൂയക്കാരനധികം വന്നിട്ടില്ല. എല്ലാം കേട്ടറിവാണ്. ഇതാണ്‍ പ്രശ്നം. ഒന്ന് കോട്ടയത്തൂന്ന് ബസ് പിടിച്ച് വന്നു നോക്ക് ഈ പറയുന്ന ബാങ്ക്ലൂരിലേക്ക്. എന്നിട്ടൊരു പോസ്റ്റ്കൂടെ എഴുതൂ. പിന്നെ പാര്‍ട്ടി, അതൊക്കെ താങ്ങാനുള്ള കപ്പാസിറ്റിയുണ്ടെങ്കി മാത്രമേ പാര്‍ട്ടിക്ക് പിള്ളഏരു വരൂ. അല്ലാണ്ട് ഉണ്ണിമളൂനേം ആമിനക്കുട്ടിയേം ഞാനിതുവരെ ഒരു പാര്‍ട്ടിക്കും കണ്ടിട്ടില്ല. ഇതാണ്‍ ബാങ്ക്ലൂരിലെ മിക്ക പബ്ബുകളും ഏതാണ്ട് കവര്‍ ചെയ്തു കഴിഞ്ഞ കുരുത്തംകെട്ടവന്റെ അനുഭവം. ഇനിയും കവര്‍ചെയ്യാനായുള്ളത് വളരെകുറച്ച് ഹാപ്പനിങ്ങ് പബ്ബുകളേ ഉള്ളൂ. ഇനി അവിടെ അവരു വരുമോന്നറിയില്ല. ഫോട്ടത്തിനുപകരം അസൂയക്കാരനിറങ്ങൂ കളത്തിലേക്ക്, പബ്ബില്‍ ബൌണ്‍സേഴ്സിനെ ഒന്ന് മൈന്റ്‌ചെയ്തേക്കണേ. അല്ലെങ്കില്‍ ചിലപ്പോ ബ്ലോഗ്ഗിടാനും പിന്നെ പലതിനും ഒന്നു ബുധിമുട്ടും. പറഞ്ഞ്കേള്‍ക്കുമ്പോ പൊടിപ്പും തൊങ്ങലും മസാലേം ഇഷ്ടംപോലെ കാണും. പിന്നെ മലയാള സിനിമയ്ക്ക് ബാങ്ക്ലൂരിന്നും ലാസ് വാഗസ്സിനടുത്ത സിറ്റിയാ. ദുബായ് മലപ്പുറത്തങ്ങാടിയും. എന്തെല്ലാം കേള്‍ക്കണം!

അസൂയക്കാരന്‍ said...

താങ്കള്‍ക്ക് ഡെല്‍ഹിയിലേക്ക് സ്വാഗതം! എല്ലാ സത്യങ്ങളും നേരിട്ട് മനസ്സിലാക്കിത്തരാം.ഇനി നാട്ടില്‍ വരുമ്പോള്‍ പറയൂ, ഞാനും വരാം ബാംഗ്ലൂര്‍ക്ക് അതും കോട്ടയത്തീന്ന്..റെഡിയല്ലേ? :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഡെല്‍ഹി ഒരു പാടു ദൂരെയാണ്. പക്ഷെ ക്ഷണം സ്വീകരിക്കുന്നൂ. ബങ്ക്ലൂരിലേക്ക് ഞാനൊരുപാടുപ്രാവശ്യം വന്നതാണ്. അസൂയക്കാരനെ ക്ഷണിക്കുന്നൂ. ഈ പറഞ്ഞ എന്തെങ്കിലും ഒന്ന് ബങ്ക്ലൂരിലേക്കുള്ള ഒരു നോര്‍മല്‍ പെണ്‍കുട്ടിയില്‍ താങ്കള്‍ കാണിച്ചുതന്നാല്‍ ഞാന്‍ ബ്ലും അടച്ചു പൂട്ടി താക്കോല്‍ കയ്യീതരാം. ഒന്നോ രണ്ടോ സംഭവങ്ങള്‍ വെച്ച് എല്ല്ലാവരെയും മാര്‍ക്ക് ചെയ്യരുത്. താങ്കള്‍ പറഞ്ഞ സംഭവങ്ങളെല്ലാം എറണാക്കുളത്തും തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെ തന്നെ സമ്ഭവിക്കാവുന്നതാണ്. എന്തിന്‍ വെറും ഒരു ബാങ്ക്ലൂര്‍ മാത്രം?

അസൂയക്കാരന്‍ said...

ബാംഗ്ലൂരിലും മറ്റ് അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോയ പെണ്‍പിള്ളാരുടെ കൊള്ളരുതായ്മകള്‍ നമ്മള്‍ പലവട്ടം കേട്ടതാ‍ണ്.എന്നിട്ടും ആരും അതിനെ സാമാന്യവല്‍ക്കരിച്ചില്ല.

താങ്കള്‍ ഈ പോസ്റ്റ് ശരിക്കും വായിച്ചല്ലോ അല്ലേ?
ക്ഷണത്തിന് നന്ദി!ബ്ലോഗ് പൂട്ടിക്കാന്‍ ഞാന്‍ ആളല്ല!താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കാട്ടെ!

കുറ്റൂരി said...

തങ്കളുടെ ബ്ളോഗിന്‍ താങ്കള്‍ നല്‍കിയ പേരും കൊടുത്ത ഫോട്ടോയും കണ്ടാല്‍ താങ്കളോട്‌ സംവദിക്കേണ്ടതില്ലെന്നാണ്‌ ത്ന്നുക, കരണം താങ്കളുടെ മനസ്സ്‌ അത്രക്കും അടുത്തിരിക്കുന്നു, ഈഞ്ഞരമ്പ്രോഗികളോടൊപ്പം. ആയതിനാല്‍ എനിക്കൊന്നുംതന്നെ പറയാനില്ല..........ഓന്ന് ഓര്‍ ക്കുക!!! ഈയൊരനുഭവം സ്വന്തം ഭാര്യ, മകള്‍, അമ്മ, പെങ്ങള്‍ എന്നിവര്‍ക്കാണ്‌ വരുന്നതെങ്കില്‍ ....... അപ്പോഴും ഈ ന്യായീകരണമുണ്ടാകണേ.....അന്നേരം ഇവിടുത്തെ ആണുങ്ങളെയൊന്നടങ്കം പഴിക്കല്ലേ....

jayanEvoor said...

അസൂയക്കാരാ,

വേറിട്ട രീതിയിൽ ചിന്തിക്കുന്നതിൽ തെറ്റില്ല.
തീർച്ചയായും, ചെറുമീനുകൾ വലയിൽ കുടുങ്ങുകയും, തിമിംഗലങ്ങൾ കടലിൽ വിഹരിക്കുകയും ചെയ്യുന്നുണ്ട്.

(എന്നാൽ ഷക്കീലയുടെ പേരിനു മുന്നിൽ “പത്മശ്രീ” എന്നു ചേർക്കരുത്.

അത് ഭരണഘടനാ വിരുദ്ധമാണ്, ദേശദ്രോഹമാണ്.)

അസൂയക്കാരന്‍ said...

അസൂയക്കാരനാണെങ്കിലും അനുസരണയുള്ളവനാ! ജയന്‍ സാറേ ഞാന്‍ അനുസരണ കാട്ടി.
അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു