Thursday, March 31, 2011

എ.കെ.ആന്റണി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടി

തിരുവന്തപുരത്ത് വെച്ച് എ.കെ ആന്റണി നടത്തിയ വാര്‍ത്താ സമ്മെളനം മാതൃഭൂമി റിപ്പോര്‍ട്ടും അവയ്ക്കുള്ള മറുപടിയും...

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ആന്റണി
ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'ജനവിധി 2011' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

>>>തമാശ നമ്പര്‍ ഒന്ന്: ആ ബാലകൃഷ്ണപിള്ള സാറ് ജയിലില്‍ കിടക്കുന്ന വിവരം ആന്റണി സാറ് അറിഞ്ഞില്യോ? കഷ്ടം.എന്നാ ആന്റണി സാറേ ഊ ഡി എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണ പിള്ള അഴികള്‍ക്കകത്താ. പിന്നെ ടെലിക്കോം മന്ത്രിയെ അറിയാമോ ആവോ? എ റജ. കൂടെ മന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോ എവിടെയാ ആന്റണി സാറേ.അത് അച്ചുതാനന്ദന്റെ മിടുക്കല്ല പോട്ടേ.ഇതു കൊണ്ടൊന്നും തീര്‍ന്നില്ലല്ലോ.പാമോയില്‍ കേസ്,പെണ്ണ് കേസ്,കുരിയാര്‍കുറ്റി കേസ്,ഇതൊന്നും ആന്റണി സാറ് അറിയാഞ്ഞിട്ടല്ല, പുറത്ത് പറയാന്‍ കൊള്ളാഞ്ഞിട്ടാ അല്യോ? :) <<<<<<<<<<<<<<

മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്.

>>>>>> എന്തോ സാറേ, അഴിമതിക്കെതിരെ യുദ്ധം നടത്തിയാല്‍ അത് സാക്ഷര കേരളത്തിന് അഭിമാനമോ അപമാനമോ? കോങ്ങ്രസിന് അപമാനമാണെന്ന് പറയൂ.കാരണം കമ്പ്ലീറ്റ് അഴിമതി കേസുകള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ഊഡീഫ്ഫുകാര്‍ക്കുമെതിരാ. അപ്പോള്‍ തീര്‍ച്ചയായും അപമാനം വരും.അല്ല ആന്റണി സാറേ ആ കുഞ്ഞാലിക്കുട്ടി സാഹിബ് മത്സരിക്കുന്നത് സാക്ഷര കേരളത്തിന് അഭിമാനമാണെന്ന് പറയാന്‍ മനഃപ്പൂര്‍വ്വം മറന്നതാണോ? <<<<<<<<<<<<<<

 വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് നഷ്ടമായി.

>>>>> ഈ അഭ്യാസത്തിന്റെ പേരെന്താ ആന്റണി സാറേ? സാറ് തന്നെ കേരളത്തില്‍ അടുത്തിടെ കുറേ ഉല്‍ഘാടനങ്ങള്‍ നടത്തി കെരളം സഹകരിച്ചത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടപ്പിലാക്കാന്‍ കഴിഞ്ഞത് എന്നും പറഞ്ഞ് അഭിനന്ദിച്ചതൊക്കെ മറന്നോ? അതോ ഇലക്ഷനായാല്‍ മാറ്റിപ്പറയണം എന്നാണോ?കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തിട്ട് എന്തായി സാറേ? വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടന സമയത്ത് നടന്ന കോണ്രസിന്റെ പൊറാട്ട് നാടകമൊക്കെ ഇത്ര വേഗം മറന്നോ സാറേ? സൂക്ഷിക്കണം അള്‍ഷിമേര്‍സിന്റെ തുടക്കമാവും:) <<<<<<<<<<<<<<<<<<<<<<<<<<<<<<

 സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്-ആന്റണി പറഞ്ഞു. ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്‍ പഴിചാരുകയാണ് അച്യുതാനന്ദന്‍ ചെയ്യുന്നത്.

>>>>>>>>>>>>ഇനിയും സ്മാര്‍ട്ട് സിറ്റി കരാര്‍ നീണ്ട് പോകാനുള്ള കാരണം പറഞ്ഞ് സ്വയം നാണം കെടണോ? ആ ഹസ്സന്‍ സാഹിബ് വരെ മാപ്പ് പറഞ്ഞ് കാല്‍ക്കല്‍ വീണതാ ഇല്ലാ വചനം പറഞ്ഞതിന്. സംഗതി ഫ്രീ ഹോള്‍ഡ് പറ്റില്ല എന്ന് പിടി വാശി വി. എസ് പിടിച്ചത് കൊണ്ടല്ലേ സംസ്ഥാന താല്പര്യത്തിന് വിധേയമായി കരാര്‍ നടപ്പാക്കിയത്? അല്ലാതെ ആദര്‍ശ് ഫ്ലാറ്റ് അഴിമതി പോലെ ഒന്നും ഉണ്ടായില്ലല്ലോ ആന്റണി സാറേ? ഈ സാറ് ഒള്ള ബഹുമാനം കളയും.<<<<<<<<<<<<<<<<

“അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹം-ആന്റണി ചൂണ്ടിക്കാട്ടി“.
“പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണെന്നും തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുകയാണ് വി.എസ്സെന്നും പരാതിപ്പെട്ടിരുന്ന സി.പി.എം നേതൃത്വം ഇപ്പോള്‍ അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഭരണം നേടാനുള്ള കുതന്ത്രമാണിത്-ആന്റണി പറഞ്ഞു.

>>>>>>>>>>>അയ്യയ്യോ ചോദ്യവും ഉത്തരവും സാറ് തന്നെ പറഞ്ഞാല്‍ എന്താ ഈ പറയുന്നതിനൊക്കെ ഒരു വിലയുള്ളത്? സാറ് കേന്ദ്ര മന്ത്രിയല്ല്യോ? ഒരു കെ പി സി സി മെമ്പറുടെ സ്വഭാവം കാണിക്കുന്നത് മോശമല്ലേ?<<<<<<<<<<<<<<<<<<<<<<<<<<<<<<

കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ശക്തിയ്ക്കും യു.ഡി.എഫിനെ ഭരണത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനാകില്ല. ഇടിമുഴക്കം പോലെ ശക്തമായി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരും. വികസനം മാത്രമാണ് യു.ഡി.എഫിന്റെ അജണ്ട. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളം മെച്ചപ്പെടും. അടുത്ത അഞ്ച് വര്‍ഷം സമഗ്രവികസനത്തിന്റേതാകും. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് പോകുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ നമുക്ക് അതിവേഗം മുന്നേറാനാകും-ആന്റണി പറഞ്ഞു.

>>>>>>കേരളത്തിലല്ല കേന്ദ്രത്തിലാണ് ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നത്. രാജ്യം ഈ വിധം കൊള്ളയടിക്കപ്പെട്ട ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ? കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിട്ടും വല്ല നടപടിയും ഉണ്ടായോ?കോണ്‍ഗ്രസിന്റെ മടിയില്‍ കനമില്ലെങ്കില്‍ പിന്നെ എന്തിന് പേടിക്കണം? അത്തരത്തിലുള്ള ഒരു സര്‍ക്കാറിന്റെ പിന്മുറക്കാര്‍ കേരളത്തില്‍ വരണമെന്ന് ആരാണ് ആണ്ടണി സാറേ നേര്‍ച്ച നേര്‍ന്ന് കാത്തിരിക്കുന്നത്? ഇടിമുഴക്കത്തോടെ വരാന്‍ ശ്രമിച്ചത് മുസ്ലീം ലീഗല്ലേ? ഭാഗ്യത്തിന് അവരുണ്ടാക്കിയ ഐറ്റിമുഴക്ക സാമഗ്രികള്‍ അവരുടേ കയ്യിലിരുന്ന് തന്നെ പൊട്ടി.ഇനിയും ഒരു ഇടിമുഴക്കം വേണോ സാറേ?വികസനം മാത്രമാണ് അജണ്ട എന്നത് പകല്‍ പോലെ വ്യക്തമാണ്.വികസിപ്പിച്ചവര്‍ക്കെതിരെ കേരളത്തില്‍ കേസുകള്‍ നടക്കുന്നുണ്ട് ആണ്ടണി സാറേ.ഇനിയും അവരെ ഈ നാട് കൊള്ളയടിക്കാന്‍ ജനങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കണം എന്ന് പറയുന്നത് ഒരു സാധാ വോട്ടര്‍ക്ക് മനസ്സിലാകുമോ എന്തോ? <<<<<<<<<<<<<<<<<<<<<<<

രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ രീതിയില്‍ പ്രതികരിക്കാന്‍ താനില്ല. തിരഞ്ഞെടുപ്പ് ഒരിക്കലും വാക്പയറ്റല്ല. അടുത്ത തവണ ആര് ഭരിക്കണമെന്നത് തീരുമാനിക്കാനുള്ളതാണ് തിരഞ്ഞെടുപ്പ്.

>>>>>>> പ്രതികരിക്കൂ ആന്റണി സാറേ, അങ്ങ് പ്രതികരിച്ചാല്‍ ഞാന്‍ വിശ്വസിക്കാം.ഈ അഞ്ച് കൊല്ലം മെനക്കെട്ടിട്ട് നേരാ വണ്ണം ഒരു അഴിമതി ആറോപണം നടത്താന്‍ നമ്മുടെ പ്രതിപക്ഷ നേതാവിനായോ? ലോട്ടറി കേസൊക്കെ ബൂമറങ്ങായി തിരിച്ച് വന്നില്ലേ? അവസാനം അന്നം മുടക്കികള്‍ എന്ന പേരും എ പി എല്‍ വിഭാഗത്തിന് അരി മുടക്കിയതിലൂടെ നേടിയെടുത്തു.ആ ഒരു കാരണം തന്നെ അടുത്ത ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് ആണ്ടണി സാര്‍ മനസ്സിലാക്കണം. ആദ്യം എതിര്‍ത്തിട്ട് പിന്നീട് ഒരു രൂപയ്ക്ക് അരി കൊടുക്കും എന്ന് പറയുന്ന മണ്ടത്തരം സാറെങ്കിലും പറഞ്ഞ് തിരുത്തിക്കൂ<<<<<<<<<<<<<<<<<<<<<<<

 ഇന്ന് എവിടെയും ഇന്ത്യക്കാരന് തല ഉയര്‍ത്തിനില്‍ക്കാം. ഇന്ത്യ ആരുടെയും പിറകിലല്ല. അടുത്ത ലോകശക്തികള്‍ ചൈനയും ഇന്ത്യയുമാണെന്നാണ് ലോകം പറയുന്നത്. ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം യു.പി.എ സര്‍ക്കാരും മന്‍മോഹന്‍ സിങിന്റെയും സോണിയാ ഗാന്ധിയുടെയും നേതൃത്വവുമാണ്.

>>>>>>>>അങ്ങ് എന്ത് രാഷ്ട്രീയമാണ് പറയുന്നത്? ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തും വിധം അമേരിക്കയോട് വിധേയത്വം കാണിച്ചതോ നേട്ടം? ചേരി ചേരാ നയങ്ങള്‍ പോലും വെള്ളം ചേര്‍ത്തതോ അഭിമാനം?ആണവ കരാറിന്റെ പേരില്‍ ലോക സഭയില്‍ ഉണ്ടായ നാണം കെട്ട കോഴ വിവാദമാണോ നേട്ടം.അതോ അഴിമതിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ളതോ?ആ നേട്ടങ്ങള്‍ ഒന്ന് വിവരിക്കാമ്മോ? <<<<<<<<<<<<<<<<<<<<<

സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേരളത്തിന്റെ സ്ഥാനമെന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ യു.ഡി.എഫ് തീര്‍ച്ചയായും ജയിക്കേണ്ടതുണ്ട്. യു.ഡി.എഫ് കേരളം ഭരിച്ചപ്പോഴെല്ലാം വികസനമുണ്ടായിട്ടുണ്ട്. സമാധാനം, വികസനം, എല്ലാവര്‍ക്കും വീട്, ശുദ്ധജലം തുടങ്ങിയ വാഗ്ദാനങ്ങളാണ് യു.ഡി.എഫിന് മുന്നോട്ടുവയ്ക്കാനുള്ളത്.

>>>>>>>>>അഴിമതിക്കാരായാ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്ത് ജനങ്ങള്‍ സ്വയം വിഡ്ഡികളാകില്ല ആന്റണി സാറേ.താങ്കള്‍ക്ക് സമാധാനം ഉണ്ടാവാന്‍ നേരുന്നു<<<<<<<<<<<<<

യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാര്‍ട്ടിയെ മറികടന്ന് തനിക്കത് പ്രഖ്യാപിക്കാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ചില നടപടികളുണ്ട്. അല്ലാതെ അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല-ആന്റണി വ്യക്തമാക്കി.

>>>>>.ഹ ഹ ഹ തമാശ കൊള്ളാം. എല്ലാവരും കരുതുന്നത് ആ ഉമ്മന്‍ ചാണ്ടി സാറ് ആവും എന്നാ. പിന്നെയല്ലേ രമേഷ് ചെന്നിത്തലയാണെന്ന് മനസ്സിലായത്. ഇതു തന്നെയല്ലേ ഉമ്മന്‍ ചാണ്ടി സാറ് രമേഷ് ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറഞ്ഞത്? ഇനി വയലാര്‍ രവിയാണോ ആ മുഖ്യമന്ത്രി സാറേ? <<<<<<<<<<<<<<<<<<<<<<<<<<<

അഴിമതിക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് യു.പി.എ സര്‍ക്കാരിന്റെ നയം. അതിനാലാണ് 2ജി സ്‌പെക്ട്രം കേസ് അന്വേഷണത്തിന്റെ നേതൃത്വം സുപ്രീം കോടതി നേരിട്ട് നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടാണുള്ളത്-ആന്റണി പറഞ്ഞു.

>>>>>>>>>>>>>>>ഹ ഹ ഹ ഹ ഹ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. അങ്ങ് എന്ത് നന്നായിട്ടാ കോമടി പറയുന്നേ? 2 ജി സ്പെക്ട്രം കേസില്‍ അഴിമതി നടന്നില്ല എന്ന് സുപ്രീം കോടതിയില്‍ എത്ര പ്രാവശ്യം സത്യവാങ്ങ് മൂലം നല്‍കി സാറേ? ഒന്നും ഏശിയില്ല അല്ലേ? ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കേസ് നടത്താന്‍ പോയി. അതിന് ജനങ്ങളെ മണ്ടന്മാരാക്കുന്ന തരത്തില്‍ ഒരു ന്യായീകരണം വേണോ സാറേ?എന്തായാലും ആന്റ്ണി സാറില്‍ നിന്നും ഇത്രയും വില കുറഞ്ഞ ഒരു രാ‍ഷ്ട്രീയ പ്രസംഗമല്ല പ്രതീക്ഷിച്ചത്.എന്ത് ചെയ്യാം വേറെ ഒന്നും പറയാനില്ലല്ലോ അല്ലേ? എന്തായാലും ഇടി മുഴക്കമൊന്നുമുണ്ടാക്കി യു ഡി എഫ് വരാന്‍ പോകുന്നില്ല എന്ന് ഇപ്പഴേ മനസ്സില്‍ കുറിച്ചിട്ടോളൂ സാറേ,പിന്നീട് വിഷമിക്കേണ്ടി വരില്ല.<<<<<<<<<<<<<

2 comments:

അസൂയക്കാരന്‍ said...

ഏ..കെ.ആന്റണിയുടെ വിശുദ്ധ അരുളപ്പാടുകള്‍.ആന്റണിയെങ്കിലും ഒരു സാധാ കോണ്‍ഗ്രസുകാരനായി അധഃപതിക്കരുത്!

Mahesh V said...

വികസിപ്പിച്ചവര്‍ക്കെതിരെ കേരളത്തില്‍ കേസുകള്‍ നടക്കുന്നുണ്ട് ആണ്ടണി സാറേ


:))))))