Saturday, March 26, 2011

അവള്‍ ഒരു സിന്ധു!

പള്ളിപ്പാട്ടും പാടി നടന്നിരുന്ന പെങ്കൊച്ചാ,ഇപ്പോ കാങ്രസ്സിനു വേണ്ടി പള്ളപ്പാട്ട് പാടാനാണ് യോഗം. അല്ലെങ്കിലും ഉമ്മന്‍ ചാണ്ടി അച്ഛനെപ്പോലെയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ കാര്യത്തിന്റെ കിടപ്പ് വശം നമുക്ക് പിടി കിട്ടിയതാ. സത്യത്തില്‍ ആദ്യം എല്ലാവരും ആ പാവം ഹൈബിയെ അല്ലായിരുന്നോ സംശയിച്ചത്.കാര്യം പെണ്ണിന് കൂറ് പാമോയിലിനോടാ‍ണെന്ന് പിന്നീടല്ലേ അറിയുന്നേ.

ഫേസ്ബുക്കും ട്വിറ്ററുമുള്ളപ്പോള്‍ ഈ മാട്രിമോണിയല്‍ കാരുടെ ആവശ്യമുണ്ടോ എന്ന് തോന്നിപ്പോകുകയാണ്.കാര്യങ്ങളൊക്കെ ഫേസ്ബുക്ക് വഴിയാണു നടന്നതെന്നാ ഇപ്പോ പത്രക്കാരു വരെ പറയുന്നെ.എന്നാലും എന്റെ സിന്ധുവേ(സത്യമായും എന്റേയല്ലേ ) ഇതിത്തിരി കടന്ന കയ്യായിപ്പോയി.ആ ഉമ്മച്ചന്‍ സാറിനെതിരെ മത്സരിച്ച പുതുപ്പള്ളീല്‍ പോയി തന്നെ കാങ്രസ്സിന് വേണ്ടി പ്രചരണം തുടങ്ങീത് ഒരു നിയോഗമാണ്.അതിന് വഴിവെച്ച ഉമ്മച്ച്ന്റെ മോന്‍ ഒരു നിമിത്തവും.അപ്പോ കാര്യങ്ങളൊക്കെ എങ്ങിനെ? കെട്ടുടനേ ഉണ്ടാവുമോ അതോ എമ്മെല്ലേയൊ ഗ്രൂപ്പ് ലീഡറൊ ഒക്കെ ആയതിന് ശേഷമോ?

പാവപ്പെട്ട ആ മുരളി സാറ് എന്ത്മാത്രം കഷ്ടപ്പെട്ടാ ഒരു കാങ്രസ് ചീട്ട് ഒപ്പിച്ചതെന്നറിയാമോ? മുരളി ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ തന്നേയല്ലേ ഈ സിന്ധുമോളും പറഞ്ഞ് നടന്നത്.എന്നിട്ടിപ്പോ എന്തായി? ഒറ്റരാത്രികൊണ്ട് സിന്ധുമോളതാ കാങ്രസിന്റെ ഫക്ക്തിപ്പാട്ട് പാടുന്നു.അതിശയം എന്ന് പറഞ്ഞ് നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കുമ്പോഴല്ലേ അണിയറ കളികള്‍ പുറത്ത് വരുന്നത്.കാര്യം ഇതൊന്ന്  നേരെയാക്കിക്കിട്ടാന്‍ പണി നേരത്തെ തുടങ്ങീന്നാ അറിഞ്ഞത്. ആ തോമാസ് സാറ് സമ്മതിക്കാഞ്ഞതല്യോ.അല്ലെങ്കില്‍ സിന്ധുമോള്‍ നേരത്തേ തന്നെ കാങ്രസ്സില്‍ വിരുന്നുണ്ണാന്‍ പോയേനെ! അങ്ങിനെയങ്ങ് കേറിവരാന്‍ കാങ്രസ്സെന്താ വല്ല സത്രമാണോ എന്ന് ചോദിക്കുന്നവരുണ്ട്.അതിനല്ലേ നേരോം കാലോം നോക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ വന്നാല്‍ പ്രത്യേകിച്ച് ഒരു ഗുമ്മുണ്ടാവില്ല, എന്ന് മാത്രമല്ല ആ എര്‍ണാളം സീറ്റില്‍ പിന്നെ അടി നടക്കേം ചെയ്യും.ഇപ്പോള്‍ തന്നെ അടി താങ്ങുന്നില്ല പിന്നെ പുറത്തീന്ന് അടി ക്ഷണിക്കേണ്ടല്ലോ എന്ന് തോമാസ് കുംബളങ്ങി മാഷ് തന്റെ മൂന്നാം കണ്ണ് കൊണ്ട് കണ്ട് പ്രവചിച്ചു. സത്യം അതല്ല എന്നും കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ തോമസ് സാറിനെ വെള്ളം കുടിപ്പിച്ച സിന്ധുമോള് കേറി അത്ര വല്യ ആളാവണ്ടാന്ന് തോമാസ് മാഷും കരുതിയത് കൊണ്ടാണ് ഈ കാങ്രസ്സാലിങനം വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്

ഇനി സിന്ധുമോളോട് ഒരു വാക്ക്.അല്ല മോളെ ഇളം തലയ്ക്കന്ന് കാതലോടിയ പോലെ ഈ ഇളം മേനിയെക്കൊണ്ട് താങ്ങാനാവാത്തതിലപ്പുറത്തെ സ്ഥാനങ്ങളല്ലേ പാര്‍ട്ടി തന്നത്. പിന്നെ ഏത് കാര്യത്തില്‍ അവഗണിച്ചു എന്നാ പറയുന്നേ?സത്യം പറ ഇനി ആ ശശിയണ്ണന്‍ പരിഗണിച്ചില്ല എന്നാണോ പറയുന്നത്?  കഷ്ടം.ആ ഉമ്മന്റെ പോലീസ് ഗ്രനേഡെറിഞ്ഞ് കാലു പൊട്ടിച്ചപ്പോള്‍ ആ സഖാക്കളേ ഉണ്ടായിരുന്നുള്ളൂന്ന് സ്മരണ വേണം സ്മരണ. സിന്ധുമോള്‍ക്ക് അതെല്ലാം ഉപേക്ഷിച്ച് പോകുമ്പോള്‍ കുറച്ച് കൂടി മാന്യമായ കാരണങ്ങള്‍ പറയായിരുന്നു.അറ്റ്ലീസ്റ്റ് ആളുകള്‍ വിശ്വസിക്കുന്ന രൂപത്തിലുള്ള വല്ല കഥയെങ്കിലും...

ഇനിയിപ്പോ ആ ഉണ്ണിത്താന്‍ സാറിന്റെ കൂടെ സേവാ ദള്‍ പ്രവര്‍ത്തനം നടത്താം,കുഞ്ഞാലിക്കുട്ടീടെ കൂടെ ഐസ്ക്രീം കഴിക്കാം ഒന്നിനും ഒരു തടസ്സമായി വി എസ് വരില്ല. അല്ലെങ്കിലും വി എസ് വിചാരിച്ചാല്‍ വല്ല സ്ത്രീകള്‍ക്കും രക്ഷയുണ്ടോ? ആ കുഞ്ഞാലിക്കുട്ടിയായിരുന്നേല്‍ പീഡിപ്പിച്ച ശേഷം വല്യക്കാട്ടൊരു തുകേം വീടും ജോലിയും അങ്ങിനെ എന്തൊക്കെ ഓഫറുകളാ.അപ്പോ വി എസിനേക്കാള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേമം കുഞ്ഞാലിയടങ്ങുന്ന ഊടി എഫ് തന്നെ. ഇനി ജെയ് വിളിക്കുമ്പോ നാലെണ്ണം കൂടുതല്‍ ആ കുഞ്ഞാലിക്കും കൂടി വിളിച്ചോളൂ.അവരാണല്ലോ ഇനി കേരളത്തിലെ സ്ത്രീകളെ മൊത്തമായും രക്ഷിക്കാനിറങ്ങിയിരിക്കുന്നത്.

പാര്‍ട്ടിമാറ്റം കേരളത്തില്‍ ഒരു പുത്തരിയല്ല. ഇപ്പോ തന്നെ കാട്ടാക്കടയില്‍ ഒരു കാങ്രസ്സ്കാരി മറുകണ്ടം ചാടി അവിടെ സീറ്റ് തരപ്പെടുത്തീട്ടുണ്ട്.അതിനൊക്കെ വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടെന്ന് ആ കാങ്രസ്സ്കാരു വരെ സമ്മതിക്കുന്നുണ്ട്.അത് പോലെ വിശ്വാസയോഗ്യമായ കാര്യങ്ങള്‍ പറഞ്ഞാല്‍ വേണമെങ്കില്‍ വിശ്വസിക്കാം.അല്ലാതെ ചുമ്മാ മോള് പറയുന്ന കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം പ്രാപ്തിയുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ഓര്‍ക്കുക. എന്തായാലും ചെന്ന് പെട്ട സ്ഥലം കൊള്ളാം. അസൂയകൊണ്ട് പറയാണെന്ന് വിചാരിക്കണ്ട സിന്ധുമോളേ നിന്റെ കാര്യം ഇനി പള്ളിപ്പാട്ട് പാടിയാലും പരിഹരിക്കുമോ എന്ന് കണ്ടറിയണം. കൊല്ലാനാണ് വളര്‍ത്തുന്നതെന്ന് ആരു കണ്ടു.നോക്കീം കണ്ടുമൊക്കെ നടന്നാല്‍ സിന്ധുമോള്‍ക്ക് നല്ലത്. ഇനി പറഞ്ഞില്ലാന്ന് വേണ്ട.

അസൂയ മൂത്താ പിന്നെ എന്തും പറയാം.ആ ചെന്നിത്തല സാറ്വരെ കരഞ്ഞ് പറഞ്ഞ് നടക്കുന്നു പിന്നെയല്ലേ ഞാന്‍. വെറും അസൂയകൊണ്ട് പറഞ്ഞതാണേ.... :)

4 comments:

അസൂയക്കാരന്‍ said...

പ്രേമത്തിന് പാമോയിലിന്റെ മണം ഉണ്ടെന്ന് ആരേങ്കിലും പറഞ്ഞോ? പ്രേമം കൊണ്ടുണ്ടാകുന്ന ഓരോ പൊല്ലപ്പുകളേ... :)

സിജു said...

സിന്ധു മോളെ സമ്മതിക്കണം അല്ലെ...
ഇതിനെയാണോ തൊലി കട്ടി എന്ന് പറയുന്നത് .......
ഇനി ഇപ്പോള്‍ ആരുടെ മുന്നില്‍ വേണമെങ്കിലും മുട്ട് കുത്തി നിന്ന് കുംബസാരിക്കാം ............കുഞ്ഞാലി കുട്ടിക്കുമുന്നില്‍ പ്രത്യക കുമ്പസാരം ഉണ്ടാകും എന്നാ കേട്ടത്

Faizal Kondotty said...

നന്നായി പറഞ്ഞു ..ഇത് കൂടെ കാണൂ
സ:സിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)

the man to walk with said...

:)